SignIn
Kerala Kaumudi Online
Friday, 20 September 2024 12.23 AM IST

തൃക്കാക്കരയിൽ സഭയാണ് താരം: വെള്ളാപ്പള്ളി നടേശൻ

Increase Font Size Decrease Font Size Print Page
vellappalli

ചേർത്തല: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ സഭയാണ് താരമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കണിച്ചുകുളങ്ങരയിലെ വസതിയിൽ തന്നെ കാണാൻ എത്തിയ എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ.രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ഥാനാർത്ഥികൾ ആരും താരമല്ല. സഭ താരമായി തിളങ്ങി, വിളങ്ങി നിൽക്കുകയാണ്. എസ്.എൻ.ഡി.പി യോഗത്തിന്റെ നിലപാട് പുറത്തു പറയേണ്ട കാര്യമില്ല. അവിടെയുള്ള ഞങ്ങളുടെ ആളുകൾ സാമാന്യ ബോധമുള്ളവരാണ്. അവർ ആളുകളെയറിഞ്ഞ് വേണ്ടതു പോലെ വോട്ടു ചെയ്തിരിക്കും. കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന് പറയുന്നത് വസ്തുതയാണ്. അത് ഒറ്റപ്പെട്ടതുമാണ്. കുടുംബത്തോടെ മതംമാറ്റുന്ന സംഭവങ്ങൾ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. പട്ടികജാതി വിഭാഗത്തിലുള്ളവരാണ് ആസൂത്രിത മതപരിവർത്തനത്തിന് ഇരയാകുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ. പത്മകുമാർ, സിനിൽ മുണ്ടപ്പള്ളി, ബി.ജെ.പി ജില്ലാ പ്രസിഡന്റ് ഗോപകുമാർ, ചേർത്തല നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് മാമ്പറമ്പിൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: VELLAPPALLI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.