SignIn
Kerala Kaumudi Online
Sunday, 20 October 2024 1.12 AM IST

തൃക്കാക്കരയിൽ ആർക്ക് വേണ്ടി വോട്ട് തേടും? നിലപാട് പതിനൊന്ന് മണിക്ക് അറിയിക്കും, യു ഡി എഫ് പ്രചാരണത്തിന് വിളിച്ചിട്ടില്ലെന്ന് കെ വി തോമസ്

Increase Font Size Decrease Font Size Print Page
kv-thomas

കൊച്ചി: തൃക്കാക്കരയിൽ യു ഡി എഫ് പ്രചാരണത്തിന് വിളിച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് കെ വി തോമസ്. ഇതുമായി ബന്ധപ്പെട്ട് നേതൃത്വം ഒരു കാര്യവും സംസാരിച്ചിട്ടില്ലെന്നും, ആർക്കുവേണ്ടി വോട്ട് തേടുമെന്ന കാര്യത്തിൽ തന്റെ നിലപാട് പതിനൊന്ന് മണിക്ക് വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഉമ തോമസുമായി തനിക്ക് നല്ല ബന്ധമുണ്ട്. പക്ഷേ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം സംസാരിച്ചിട്ടില്ലെന്നും കെ വി തോമസ് വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


തൃക്കാക്കരയിൽ കെ വി തോമസ് ഇടതുപക്ഷത്തിന് വേണ്ടി വോട്ടു തേടുമെന്ന് അഭ്യൂഹങ്ങളുണ്ട്. നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന എൽ ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ കെ വി തോമസ് പങ്കെടുക്കുമെന്നാണ് സൂചന.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: THRIKKAKKARA BY ELECTION, KV THOMAS, LDF, UDF, UMA THOMAS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.