മലപ്പുറം: പോക്സോ കേസിൽ പ്രതി ചേർക്കപ്പെട്ട മലപ്പുറം നഗരസഭാ മുൻ അംഗത്തെ സി,പി,എം പാർട്ടിയിൽ നിന്നും പുറത്താക്കി. കെ,വി, ശശികുമാറിനെതിരെയാണ് സി.പി.എം നടപടിയെടുത്തത്. എയ്‌ഡഡ് സ്കൂൾ അദ്ധ്യാപകനായിരുന്ന ശശികുമാറിനെതിരെ നേരത്തെ മീ ടൂ ആരോപണം ഉയർന്നിരുന്നു. സ്‌കൂളിലെ പൂർവ വിദ്യാർത്ഥികളാണ് പരാതി നൽകിയത്.