SignIn
Kerala Kaumudi Online
Friday, 26 April 2024 11.14 PM IST

പൗരന്മാർ ജോലിയെടുക്കുമ്പോൾ കോടതിക്ക് മാത്രം എന്തിന് ഇത്രയും അവധി; മാറേണ്ടത് ബ്രിട്ടീഷ് നിയമങ്ങൾ മാത്രമല്ലെന്ന് അൽഫോൺസ് പുത്രൻ

alphonse-puthran

സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിൽ ഇടയ്‌ക്കെല്ലാം പ്രതികരണം നടത്താറുള്ള വ്യക്തിയാണ് സംവിധായകൻ അൽഫോൺസ് പുത്രൻ. ഇപ്പോഴിതാ, കോടതികൾക്ക് നൽകുന്ന ദീർഘകാല അവധിയെ കുറിച്ചാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

സാധാരണ പൗരൻ ജോലി ചെയ്യുമ്പോൾ കോടതിക്ക് മാത്രം എന്തിനാണ് അവധിയെന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഭക്ഷണത്തിൽ വിഷം കലരുന്ന വിഷയവുമായി ബന്ധപ്പെട്ടാണ് അൽഫോൺസ് കോടതിയുടെ അവധിയെ വിമർശിച്ചിരിക്കുന്നത്. ഇത്തരമൊരു കാര്യം നാട്ടിൽ നടക്കുമ്പോൾ പ്രശ്നം പരിഹരിക്കേണ്ടത് കോടതിയാണെന്നും അദ്ദേഹം പറയുന്നു.

'കോടതിക്ക് അവധിയുണ്ടെങ്കില്‍, ജോലി ചെയ്യുന്ന ഓരോ പൗരനും അവധി നല്‍കണം. എന്നെ സംബന്ധിച്ചിടത്തോളം ഭക്ഷണം കോടതിയേക്കാള്‍ പ്രധാനമാണ്. എന്നാല്‍ നിങ്ങളുടെ അടുത്ത് വിഷം കലര്‍ന്ന ഭക്ഷണം സംബന്ധിച്ച പ്രശ്നങ്ങളുണ്ടെങ്കില്‍ എന്തുചെയ്യും… കോടതിയാണ് പ്രശ്നം പരിഹരിക്കാന്‍ പ്രവര്‍ത്തിക്കേണ്ടത്. കോടതി അവധിയിലാണെങ്കിലോ, അപ്പോള്‍ അവധിക്കാലം കഴിയുമ്പോഴേക്കും വിഷം കൂടുതല്‍ പരക്കും.

മറ്റ് പൗരന്മാരെ അപേക്ഷിച്ച് പൊതുപ്രവര്‍ത്തകര്‍ക്ക് അവധി ആവശ്യമാണോ? അതോ പഴയ ബ്രിട്ടീഷ് നിയമം മാത്രമാണോ തിരുത്തേണ്ടത്?' ഇങ്ങനെയായിരുന്നു അല്‍ഫോണ്‍സിന്റെ ഫേസ്‌ബുക്ക് കുറിപ്പ്.

നിരവധി പേരാണ് അൽഫോൺസിന്റെ കുറിപ്പിനും ചിന്തകൾക്കും പിന്തുണ നൽകിയിരിക്കുന്നത്. ഈ രീതി മാറേണ്ടതാണെന്നാണ് മിക്ക കമന്റുകളിലും സൂചിപ്പിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ALPHONSE PUTHRAN, COURT, FOOD, FBPOST
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.