കമൽഹാസൻ - വിജയ് സേതുപതി എന്നിവർ ഒന്നിക്കുന്ന വിക്രം എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ സൂര്യ.ചിത്രത്തിന്റെ ക്ളൈമാക്സിന്റെ അടുത്തായിരിക്കും സൂര്യ പ്രത്യക്ഷപ്പെടുക എന്നാണ് റിപ്പോർട്ട്. ചെന്നൈയിൽ 15ന് നടക്കുന്ന ഓഡിയോ ലോഞ്ചിൽ സൂര്യ പങ്കെടുക്കുമെന്നാണ് വിവരം. ഫഹദ് ഫാസിൽ, കാളിദാസ് ജയറാം, നരേൻ, ചെമ്പൻ വിനോദ്, ജോസ് എന്നിവരാണ് വിക്രത്തിന്റെ മറ്റു താരങ്ങൾ.ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ലോകേഷിനൊപ്പം രത്നകുമാറും ചേർന്നാണ് രചന. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം: അനിരുദ്ധ് രവിചന്ദർ. ജൂൺ 3ന് തിയേറ്ററിൽ എത്തും. ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയ ഷിബുവിന്റെ എച്ച്.ആർ. പിക്ചേഴ്സാണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. പി.ആർ.ഒ പ്രതീഷ് ശേഖർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |