മുംബയ്: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ആസ്ട്രേലിയൻ പേസ് ഓൾ റൗണ്ടർ പാറ്റ് കമ്മിൻസിന് സീസണിലെ തുടർന്നുള്ള മത്സരങ്ങൾ നഷ്ടമാകും. വയറിന് ഏറ്റ പരിക്കിനെ തുടർന്ന് താരം നാട്ടിലേക്ക് മടങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. പരിക്ക് അത്രയ്ക്ക് സാരമുള്ളതല്ലെങ്കിലും അടുത്ത മാസം ശ്രീലങ്കയ്ക്കെതിരായ ഓസ്ട്രേലിയയുടെ മത്സരങ്ങൾക്ക് മുൻപ് പൂർണ ആരോഗ്യ വാനാകാനാണ് താരം ഐ.പി.എല്ലിൽ നിന്ന് പിൻമാറുന്നത്. 7.25 കോടി രൂപയ്ക്കാണ് ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിന്റെ നായകനായ കമ്മിൻസിനെ കൊൽക്കത്ത സ്വന്തമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |