അമ്പലപ്പുഴ: അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയിൽ കാർ നിയന്ത്രണം തെറ്റി മറിഞ്ഞു. രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് നിസാര പരിക്ക്. കരുമാടി കാവിൽ ക്ഷേത്രത്തിന് സമീപം ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു അപകടം. കിഴക്ക് ഭാഗത്തേക്ക് പോയ കാർ നിയന്ത്രണം തെറ്റി ക്ഷേത്രത്തിന് സമീപത്തെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ നിസാര പരിക്കേറ്റ കരുമാടി കളത്തിൽ ബിജുവിന്റെ ഭാര്യ വിദ്യ (41), മക്കൾ ഭാഗ്യ പ്രിയ (15), അനുപ്രിയ (12) ഡ്രൈവർ കരുമാടി തെക്കേപ്പുറം ഷാജു തോമസ് (53) എന്നിവരെ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |