ആലപ്പുഴ: കേരള സർക്കാരിന്റെ വാർഷികത്തോടനുബന്ധിച്ച് ആലപ്പുഴ കടപ്പുറത്ത് ഹോമിയോപ്പതി വകുപ്പ് ഒരുക്കിയ സ്റ്റാൾ വൈവിദ്ധ്യം കൊണ്ട് ശ്രദ്ധേയമാകുന്നു. ഇന്ന് രാവിലെ 10 മണി മുതൽ പ്രധാന സ്റ്റേജിൽ ഹോമിയോപ്പതി വകുപ്പിലെ വിവിധ പദ്ധതികളെ ആസ്പദമാക്കിയുള്ള സെമിനാർ നടക്കും. വിവിധ പദ്ധതികളുടെ പേര് പതിപ്പിച്ച വർണശബളമായ ബലൂണുകൾ കുട്ടികൾക്ക് സ്നേഹ സമ്മാനമായി നൽകുന്നു. സ്പിൻ വീൽ കറക്കി ഭാഗ്യം പരീക്ഷിക്കാനും പോസ്റ്ററുകളെ അടിസ്ഥാനമാക്കിയുള്ള ചോദ്യാവലിക്ക് 50ശതമാനത്തിൽ അധികം ഉത്തരം നൽകി സമ്മാനം നേടാനും ധാരാളം പേർ പങ്കെടുക്കുന്നു. മത്സരബുദ്ധിയോടെ തന്നെ ഫോട്ടോ പോയിന്റിൽ ഫോട്ടോ എടുത്ത് ഫേസ്ബുക്കിൽ പോസ്റ്റു ചെയ്താൽ കൂടുതൽ ലൈക്കും ഷെയറും ലഭിക്കുന്നവർക്കും സമ്മാനം. വൈകിട്ട് 4 മണിയ്ക്കുള്ള യോഗാ പരിശീലനവും ജനശ്രദ്ധ പിടിച്ചു പറ്റി വരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |