തൃശൂർ: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികദിനമായ 20 ന് 'വിനാശകരമായ വികസനം 'എന്ന മുദ്രാവാക്യം ഉയർത്തി സംസ്ഥാന വ്യാപകമായി യു.ഡി.എഫ് പ്രഖ്യാപിച്ച സായാഹ്ന സത്യഗ്രഹം ജില്ലയിൽ 110 കേന്ദ്രങ്ങളിൽ നടക്കുമെന്ന് ജില്ലാ കോൺഗ്രസ് നേതൃയോഗം.
ജില്ലാതല ഉദ്ഘാടനം കോർപ്പറേഷൻ ഓഫീസിന് മുൻപിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിക്കും. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അദ്ധ്യക്ഷനായി. ഒ.അബ്ദുറഹിമാൻകുട്ടി, ജോസഫ് ചാലിശ്ശേരി, ടി.വി.ചന്ദ്രമോഹൻ, എൻ.കെ.സുധീർ, അഡ്വ.ജോസഫ് ടാജറ്റ്, സുനിൽ അന്തിക്കാട്, സി.എസ്.ശ്രീനിവാസൻ, കെ.ബി.ശശികുമാർ, ഐ.പി.പോൾ, സി.ഒ.ജേക്കബ്ബ്, കെ.ഗോപാലകൃഷ്ണൻ, കെ.എഫ്.ഡൊമിനിക് , കെ.എച്ച്.ഉസ്മാൻ ഖാൻ, സി.എസ്.രവീന്ദ്രൻ, ടി.എം.ചന്ദ്രൻ, സെബി കൊടിയൻ, കല്ലൂർ ബാബു, ടി.എം.രാജീവ് എന്നിവർ പ്രസംഗിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |