തിരുവനന്തപുരം:പട്ടികജാതിക്ഷേമ സമിതി മൂന്നാം സംസ്ഥാന സമ്മേളനം നാളെ മുതൽ ബുധനാഴ്ച വരെ നടക്കും. ചൊവ്വാഴ്ച രാവിലെ 9ന് എ.കെ.ജി ഹാളിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.ജസ്റ്റിസ് കെ.ചന്ദ്രു മുഖ്യാതിഥിയാകും.18ന് വൈകിട്ട് 5ന് പുത്തരിക്കണ്ടത്ത് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.മന്ത്രി കെ.രാധാകൃഷ്ണൻ,എ.കെ.ബാലൻ, ഡോ.പി.കെ.ബിജു,സി.പി.എം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ,അഡ്വ.കെ.സോമപ്രസാദ്,എസ്.അജയകുമാർ, വണ്ടിത്തടം മധു തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |