SignIn
Kerala Kaumudi Online
Saturday, 27 April 2024 2.22 AM IST

മികവ് തെളിയിച്ചവർക്ക് ആദരം

ambala

അമ്പലപ്പുഴ: വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ഗാന്ധി ദർശൻ സമിതി അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. മികച്ച നഴ്സിനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം നേടിയ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹെഡ് നഴ്സ് കെ.എം. ഷൈനി, സ്റ്റാഫ് നഴ്സ് സജ്ന, ഗ്രാമീണ മേഖലയിൽ നിന്ന് ഡോക്ടറായ മാക്കിയിൽ മുഹമ്മദ് യാസിൻ എന്നിവരെയാണ് അനുമോദിച്ചത്. ഗാന്ധി ദർശൻ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കറ്റാനം ഷാജി അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗാന്ധിദർശൻ സമിതി അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് നിസാർ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു . ഗാന്ധി ദർശൻ സമിതി ജില്ലാ വൈസ് പ്രസിഡന്റ് ആർ.വി. ഇടവന, ഗ്രാമ പഞ്ചായത്ത് അംഗം സീന ടീച്ചർ, മുൻ ഗ്രാമപഞ്ചായത്തംഗം എ.എ. അസിസ്, കെ.ജി.എൻ.യു. ജില്ലാ പ്രസിഡന്റ് ജോസ്മി ജോർജ്, പ്രവാസി കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം ഉണ്ണി കൊല്ലംപറമ്പ്, പി. ഉണ്ണികൃഷ്ണൻ, ജി. രാധക്യഷ്ണൻ, കുഞ്ഞുമോൻ പത്തിൽ, അനിൽ വെള്ളൂർ, നിസാർ, നെസീബ് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.