അനാർക്കലി എന്ന പൃഥ്വിരാജ് ചിത്രത്തിൽ മാത്രമേ മലയാളത്തിൽ പ്രിയാൽ ഗോർ എന്ന മുംബയ്‌ക്കാരി അഭിനയിച്ചിട്ടുള്ളൂ. നാദിറ ഇമാം എന്ന കഥാപാത്രമായി പ്രേക്ഷകരുടെ മനസ് കീഴടക്കിയാണ് പ്രിയാൽ മടങ്ങിയത്. മലയാളത്തിൽ ഇനിയും അഭിനയിക്കണമെന്നാഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയാൽ. വൈകാതെ അതു സംഭവിക്കുമെന്നും പ്രതീക്ഷിക്കുന്നു. ജസ്‌റ്റ് യു ആൻഡ് മീ എന്ന പഞ്ചാബി ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. കഴിഞ്ഞ വർഷം ബന്ധനം എന്ന ചിത്രത്തിലൂടെ പ്രിയാൽ ബോളിവുഡ് അരങ്ങേറ്റവും നടത്തി. തെലുങ്കിൽ രണ്ടു ചിത്രങ്ങൾ വേഷമിട്ട പ്രിയാൽ സമൂഹമ മാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം ഗ്ലാമർ നിറഞ്ഞതാണ്.തന്റെ ഒരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.