ലണ്ടൻ: ബ്രിട്ടീഷുകാരിയായ ഹോളി മുറേ എന്ന മേക്കപ്പ് ആർട്ടിസ്റ്റിന്റെ കരവിരുത് കണ്ട് അമ്പരക്കുകയാണ് ലോകം. മേക്കപ്പിലൂടെ പൈററ്റ്സ് ഒഫ് ദ കരീബിയൻ മൂവി സീരീസിൽ ജോണി ഡെപ്പ് അവതരിപ്പിച്ച കഥാപാത്രമായ ക്യാപ്റ്റൻ ജാക്ക് സ്പാരോയായി മാറിയിരിക്കുകയാണ് യുവതി. 6 ദിവസം മുൻപ് പങ്കുവച്ച വീഡിയോ ഇതിനോടകം കോടിക്കണക്കിനാളുകൾ കണ്ടുകഴിഞ്ഞു.
‘ഞാൻ ക്യാപ്റ്റൻ ജാക്ക് സ്പാരോ. എന്തെല്ലാം പരീക്ഷണങ്ങളാണ് ഞാൻ ഇനി ചെയ്യാൻ പോകുന്നതെന്നു കണ്ടറിയൂ. ഞാൻ പന്തയം വയ്ക്കുന്നു. നിങ്ങൾക്കത് സങ്കൽപ്പിക്കാൻ പോലും സാധിക്കില്ല എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്.
ഒരു വീഡിയോയിൽ ജാക്ക് സ്പാരോയായി എത്തുന്ന മുറേ പ്രശസ്ത ഡയലോഗുകൾക്കു ചുണ്ടുകൾ ചലിപ്പിക്കുന്നുമുണ്ട്.
ഇത്തരത്തിൽ നിരവധി വീഡിയോകൾ ഹോളി മുറെ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നതു പതിവാണ്. അവയ്ക്കെല്ലാം കാഴ്ചക്കാരായി കോടിക്കണക്കിന് ആളുകളാണുള്ളത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |