വാഷിംഗ്ടൺ: ഗർഭസ്ഥ ശിശുവിനെ നഷ്ടമായെന്ന് വെളിപ്പെടുത്തി ലോകപ്രശസ്ത പോപ്പ് താരം ബ്രിട്ട്നി സ്പിയേഴ്സ്. സമൂഹമാധ്യമക്കുറിപ്പിലൂടെയാണ് ദുഃഖവാർത്ത ഗായിക പങ്കുവച്ചത്. കഴിഞ്ഞ മാസമാണ് തങ്ങൾക്ക് കുഞ്ഞ് പിറക്കാൻ പോകുന്നുവെന്ന് ബ്രിട്ട്നിയും ജീവിതപങ്കാളി സാം അസ്ഖാരിയും ഔദ്യോഗികമായി അറിയിച്ചത്. ഏതൊരു രക്ഷിതാവിനെയും തകർത്തുകളയുന്ന സമയമാണിത്. അമ്മയാകാൻ പോകുന്ന സന്തോഷവാർത്ത അൽപം കൂടി കാത്തിരുന്നതിനു ശേഷം പ്രഖ്യാപിച്ചാൽ മതിയായിരുന്നു. അമിതാവേശം കൊണ്ടാണ് അന്ന് അക്കാര്യം എല്ലാവരെയും അറിയിച്ചത്. മനോഹരമായ കുടുംബം വിപുലീകരിക്കാനുള്ള ശ്രമം ഇനിയും തുടരും. പ്രയാസമേറിയ ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യത മാനിക്കണമെന്ന് അഭ്യർത്ഥിക്കുന്നു - ബ്രിട്ട്നി കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |