തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഹയർ സെക്കൻഡറി സ്കൂളുകളിലെ ഫയലുകൾ കൈകാര്യം ചെയ്യുന്ന ഹയർസെക്കൻഡറി ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ ദ്വിദിന അദാലത്ത് ഇന്ന് രാവിലെ 10ന് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. കഴിഞ്ഞമാസം ഇവിടെ സന്ദർശിച്ചപ്പോൾ അറുന്നൂറോളം ഫയലുകൾ കെട്ടിക്കിടക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് അദാലത്തിന് മന്ത്രി നിർദ്ദേശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |