കെ എസ് ആർ ടി സി സ്വിഫ്റ്റിന്റെ ആദ്യ മാസത്തെ വരുമാനം സർക്കാർ പുറത്തുവിട്ടതിന് പിന്നാലെ സന്തോഷം പ്രകടിപ്പിച്ച് വി.കെ പ്രശാന്ത് എം.എൽ.എ. ആദ്യ മാസം മൂന്ന് കോടി വരുമാനം നേടിയെന്നും കെ സ്വിഫ്റ്റിൽ സന്തോഷ യാത്രയെന്നും ഫേസ്ബുക്കിൽ കുറിച്ച വി.കെ പ്രശാന്ത് ഗതാഗത മന്ത്രി ആന്റണി രാജുവിനെയും അഭിനന്ദിച്ചു.
സംസ്ഥാന, അന്തർ-സംസ്ഥാന ദീർഘദൂര യാത്രകൾക്കായി തുടങ്ങിയ കെ സ്വിഫ്റ്റ് ബസിന്റെ ഒരു മാസം പിന്നിട്ടപ്പോഴുള്ള വരുമാനം 3,01,62,808 രൂപയാണെന്നാണ് സര്ക്കാര് അറിയിച്ചത്. 55,775 യാത്രക്കാരുമായി നടത്തിയ 1078 യാത്രകളിൽ നിന്നാണ് ഈ വരുമാനം ലഭിച്ചത്.
കെ സ്വിഫ്റ്റ് ബസുകൾ ഏപ്രിൽ പതിനൊന്നോടെയാണ് സർവീസ് ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഫ്ലാഗ് ഓഫ് ചെയ്തത്. സ്വിഫ്റ്റ് ബസ് പദ്ധതി വൻ വിജയമായി മാറിയെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |