കൊച്ചി: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ (കെ.എ.എസ്) 35 ഓഫീസർമാർ എറണാകുളം ജില്ലയുടെ വികസന പാത പഠിക്കാനെത്തി. പരിശീലനത്തിന്റെ ഭാഗമായി മൂന്ന് ദിവസമാണ് സംഘം ജില്ലയിൽ ചെലവഴിച്ചത്. തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റാണ് പരിശീലനവും യാത്രയും സംഘടിപ്പിക്കുന്നത്. തൃപ്പൂണിത്തുറ ഹിൽപാലസ്, മട്ടാഞ്ചേരി ജൂതപ്പള്ളി, ഫോർട്ടുകൊച്ചി, വൈപ്പിൻ ദ്വീപ് എന്നിവിടങ്ങൾ സന്ദർശിച്ചു. കൊച്ചിൻ പോർട്ട് ട്രസ്റ്റ് ഡപ്യൂട്ടി ജനറൽ മാനേജർ ജിമ്മി ജോർജുമായി ചർച്ച നടത്തി. കൊച്ചി മെട്രോ യാർഡും കപ്പൽ നിർമ്മാണ ശാലയും, സിയാലും ഓഫീസർമാർ സന്ദർശിച്ചു. രണ്ട് സംഘങ്ങൾ കൂടി പിന്നാലെയെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |