SignIn
Kerala Kaumudi Online
Thursday, 19 September 2024 11.22 AM IST

ഉപതിരഞ്ഞെടുപ്പ് : സംസ്ഥാനത്ത് എൽഡിഎഫിന് മുൻതൂക്കം,​ തൃപ്പൂണിത്തുറയിൽ ബിജെപിക്ക് നേട്ടം

Increase Font Size Decrease Font Size Print Page
byelection

തിരുവനന്തപുരം: തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് മുൻതൂക്കം. 23 സീറ്റുകളിൽ എൽഡിഎഫ് വിജയിച്ചു. 12 സീറ്റുകൾ യുഡിഎഫും ആറ് സീറ്റുകൾ എൻഡിഎയും നേടി.

സംസ്ഥാനത്തെ 42 തദ്ദേശവാർഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കാസർകോട്, വയനാട് ഒഴികെയുള്ള 12 ജില്ലകളിലെ 2 കോർപ്പറേഷൻ, 7 മുനിസിപ്പാലിറ്റി, 2 ബ്ലോക്ക് പഞ്ചായത്ത്, 31ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് കഴിഞ്ഞ ദിവസം ഉപതിരഞ്ഞെടുപ്പ് നടന്നത്.

തൃപ്പുണിത്തുറ നഗരസഭയിൽ എൽഡിഎഫിന്റെ രണ്ട് സിറ്റിംഗ് സീറ്റുകൾ ബിജെപി പിടിച്ചെടുത്തു. ഇളമനത്തോപ്പിൽ,​ പിഷാരികോവിൽ എന്നീ വാർഡുകളിലാണ് ബിജെപി വിജയം നേടിയത്. ഇതോടെ നഗരസഭയിൽ 17 സീറ്റുകൾ ബിജെപി സ്വന്തമാക്കി. എൽഡിഎഫിന്റെ സീറ്റു നില
23ൽ നിന്നും 21 ആയി കുറഞ്ഞു. വരാപ്പെട്ടി പഞ്ചായത്തിലെ മൈലൂർ,​ നെടുമ്പാശേരി പഞ്ചായത്തിലെ അത്താണി ടൗൺ വാർഡുകളിൽ യുഡിഎഫ് വിജയിച്ചു. കുന്നത്തുനാട് പഞ്ചായത്തിൽ വെമ്പിള്ളി വാർഡിൽ എൽഡിഎഫിനാണ് വിജയം.

കൊച്ചി കോർപറേഷൻ എറണാകുളം സൗത്ത് വാർഡ് ബിജെപി നിലനിറുത്തി. കണ്ണൂർ കോർപറേഷനിലെ കാക്കാട് വാർഡ് യുഡിഎഫിനാണ് വിജയം.

ഇടുക്കി ജില്ലയിൽ മൂന്ന് ഗ്രാമ പഞ്ചായത്ത് വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ രണ്ടിടത്ത് ഇടതുപക്ഷവും, ഒരിടത്ത് ബി ജെ പി യും വിജയിച്ചു. കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. രണ്ടിടത്ത് രണ്ടാമതെത്തിയ കോൺഗ്രസ് ഒരിടത്ത് മൂന്നാം സ്ഥാനത്തും പോയി.

തിരുവനന്തപുരത്ത് പൂവാർ, കല്ലറ പഞ്ചായത്തുകളിൽ യുഡിഎഫിന് നേട്ടം. അതിയന്നൂർ, നാവായിക്കുളം എന്നിവിടങ്ങളിൽ എൽഡിഎഫ് വിജയിച്ചു. പത്തനംതിട്ട കോന്നിയിലെ ചിറ്റൂർ വാർഡിൽ യുഡിഎഫ് വിജയിച്ചു. റാന്നി അങ്ങാടി പഞ്ചായത്ത് ഈട്ടിച്ചുവട് അഞ്ചാം വാർഡ് ഇത്തവണ കോൺഗ്രസിൽ നിന്നും എൽഡിഎഫ് സ്വന്തമാക്കി.

കൊല്ലം ജില്ലയിൽ ശൂരനാട് വടക്ക് പഞ്ചായത്തിലെ സംഗമം വാർഡ്, ആര്യങ്കാവ് കഴുത്തുരുത്തി,​ വെളിയത്തെ ക്ലാപ്പില,​ പെരിനാട് പഞ്ചായത്തിലെ നന്തിരിക്കൽ എന്നിവിടങ്ങളിൽ എൽഡിഎഫാണ് വിജയം. വെളിനെല്ലൂർ പഞ്ചായത്തിലെ മുളയറച്ചാൽ യുഡിഎഫ് നേടി.

കണ്ണൂർ കോർപറേഷൻ കക്കാട് വാർഡ് യുഡിഎഫും മങ്ങാട്ടിടം പഞ്ചായത്തിലെ നീർവേലി വാർഡ് ബിജെപിയും നിലനിറുത്തി. പയ്യന്നൂർ നഗരസഭയിലെ മുതിയലം, മുഴപ്പിലങ്ങാട് പഞ്ചായത്തിലെ തെക്കേകുന്നുമ്പ്രവും​ കുറുമാത്തൂരിലെ പുല്ലാഞ്ഞിയോടും സിപിഎം നിലനിറുത്തി.

കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ 14ാം ഡിവിഷൻ വാരിക്കുഴിത്താഴം എൽഡിഎഫ് സ്വന്തമാക്കി. പാലക്കാട് പല്ലശന കൂടല്ലൂർ വാർഡും ചെർപ്പുളശേരി നഗരസഭ കോട്ടക്കുന്ന് വാർഡും എൽഡിഎഫ് വിജയക്കൊടി പാറിച്ചു. ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത് മൂന്നാം വാർഡിൽ യുഡിഎഫിനാണ് നേട്ടം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BYELECTION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.