മഴക്കാലത്ത് കട്ടൻ ചായയ്ക്കൊപ്പം കഴിക്കാൻ പറ്റിയ ചൂടുള്ള ക്രിസ്പിയായിട്ടുള്ള ഒരു ഐറ്റമാണ് ഇത്തവണ മഞ്ജൂസ് കിച്ചണിൽ. അധികം പേരും ട്രൈ ചെയ്യാത്ത വടയാണിത്, ചെമ്മീൻ വട. കഴുകി വൃത്തിയാക്കിയ ചെമ്മീൻ ചെറുതായൊന്ന് ചതച്ചെടുക്കണം.
ചുവന്നുള്ളി, പച്ചമുളക്, കറിവേപ്പില, ഇഞ്ചി, തേങ്ങ ചിരകിയത് എന്നിവയും ചതച്ചെടുക്കണം. ഇതിലേക്ക് ചതച്ചെടുത്ത ചെമ്മീനും കുരുമുളക് പൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എല്ലാം കൂടി ചേർത്ത് നല്ലതുപോലെ കുഴച്ച് അരമണിക്കൂർ വയ്ക്കണം. പാൻ ചൂടാക്കിയ ശേഷം ഈ ബാറ്റർ വടയുടെ രൂപത്തിലാക്കി എണ്ണയിലിട്ട് വറുത്തെടുത്ത് ചൂടോടെ കഴിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |