SignIn
Kerala Kaumudi Online
Friday, 20 September 2024 12.28 AM IST

ആരോഗ്യ, കണ്ണൂർ സർവകലാശാലകളിൽ പുതുതായി 82 തസ്‌തികകൾ

Increase Font Size Decrease Font Size Print Page

v

തിരുവനന്തപുരം: ആരോഗ്യ, കണ്ണൂർ സർവകലാശാലകളിൽ 82 തസ്‌തികകൾ സൃഷ്‌ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കണ്ണൂരിൽ 36 അദ്ധ്യാപക തസ്‌തികകളാണ് പുതുതായി അനുവദിക്കുന്നത്. ആരോഗ്യ സർവകലാശാലയിൽ 7 സെക്ഷൻ ഓഫീസർമാർ, 28 അസിസ്റ്റന്റുമാർ, 11 കമ്പ്യൂട്ടർ അസിസ്റ്റന്റുമാർ എന്നിവരുടേതുൾപ്പെടെ 46 തസ്‌തികകളാണ് സൃഷ്‌ടിക്കുക.

കേരള റിയൽ എസ്റ്റേറ്റ് അപ്പലറ്റ് ട്രിബ്യൂണലിൽ കരാറടിസ്ഥാനത്തിൽ ഒരു ഓഫീസ് അറ്റൻഡന്റിന്റെ തസ്‌തിക കൂടി വരും. വിവരപൊതുജന സമ്പർക്ക വകുപ്പിൽ 2018ൽ സൃഷ്ടിച്ച പത്രപ്രവർത്തക പെൻഷൻ സെക്ഷന് അനുവദിച്ച ഡെപ്യൂട്ടി ഡയറക്ടർ തസ്‌തികയ്‌ക്ക് തുടർച്ചാനുമതി നൽകി. സംസ്ഥാന ചലച്ചിത്ര അക്കാഡമിയിലെ ജീവനക്കാർക്കും കേരള തൊഴിലാളി ക്ഷേമനിധി ബോർഡിലെ ജീവനക്കാർക്കും 11ാം ശമ്പള പരിഷ്‌കരണം നടപ്പാക്കാനും തീരുമാനിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KERALA CABINET MEET
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.