ബോളിവുഡ് താരം കങ്കണ റനൗട്ടും അർജുൻ റാം ഗോപാലും പ്രധാന വേഷത്തിൽ എത്തുന്ന ധാക്കട് എന്ന ചിത്രത്തിന് എ സർട്ടിഫിക്കറ്റ് .ഇന്ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ ദിവ്യ ദത്ത് സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ നിരവധി ആക്ഷൻ രംഗങ്ങളിൽ കങ്കണ പ്രത്യക്ഷപ്പെടുന്നുണ്ട്. രണ്ടുമണിക്കൂർ 10 മിനിട്ടാണ് ചിത്രത്തിന്റെ ദൈർഘ്യം. സോഹെൽ മക്ളാസ് പ്രൊഡക്ഷൻസ്, അസൈലം ഫിലിംസ് എന്നീ ബാനറുകളിൽ നിർമ്മിക്കുന്ന ചിത്രം രസ്നീഷ് ഘായി ആണ് സംവിധാനം ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |