ആലപ്പുഴ: ഡെങ്കിപ്പനി പ്രതിരോധ ബോധവത്കരണത്തിന്റെ ഭാഗമായി ജില്ലയിൽ ഇന്നലെ ഡെങ്കി ഹർത്താൽ ആചരിച്ചു. ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്ന് ആരംഭിച്ച റാലി കളക്ടറേറ്റിൽ സമാപിച്ചു. സമാപന സമ്മേളനം എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. ജില്ലയിൽ ജലജന്യ രോഗങ്ങൾക്കുള്ള സാധ്യത താരതമ്യേന കൂടുതലാണെന്നും ജനങ്ങളുടെ അശ്രദ്ധമൂലം കൊതുകു പെരുകാനും രോഗങ്ങൾ പടരാനും ഇടയാകരുതെന്നും അദ്ദേഹം പറഞ്ഞു. എ.ഡി.എം എസ്.സന്തോഷ്കുമാർ അദ്ധ്യക്ഷനായിരുന്നു. ജില്ലാ കളക്ടർ ഡോ.രേണു രാജ് മുഖ്യസന്ദേശം നൽകി. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കെ.ദീപ്തി, ആർ.സി.എച്ച് ഓഫീസർ ഡോ.ദിലീപ് കുമാർ, ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർ അനിൽ ജോൺ, ആരോഗ്യ വകുപ്പ് ജീവനക്കാർ, നഴ്സിംഗ് വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും സംയുക്തമായാണ് റാലി നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |