കൊച്ചി: മൊബൈൽ മോഷ്‌ടിച്ചെന്നാരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അപമാനിച്ച എട്ടുവയസുകാരിക്ക് ഒന്നര ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന സിംഗിൾബെഞ്ചിന്റെ വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ജൂൺ മൂന്നിനു പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് അപ്പീൽ പരിഗണിക്കുന്നത്. നഷ്ടപരിഹാരത്തുക പൊലീസ് ഉദ്യോഗസ്ഥയിൽ നിന്ന് ഈടാക്കാൻ അനുവദിക്കണമെന്നാണ് സർക്കാർ നിലപാട്. പൊലീസ് ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്‌ചകൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന സിംഗിൾബെഞ്ചിന്റെ നിലപാട് നിയമപരമല്ലെന്ന് സർക്കാർ വാദിക്കുന്നു.