തിരുവനന്തപുരം: ചക്രവാതച്ചുഴി മൂലം സംസ്ഥാനത്ത് ശനിയാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. കാലവർഷത്തിന് മുന്നോടിയായി തുടങ്ങിയ മഴ ആറു ദിവസമായി തുടരുകയാണ്. പെരിങ്ങൽകുത്ത് ഡാമിന്റെ ഏഴ് ഷട്ടറുകളും അരുവിക്കര ഡാമിന്റെ രണ്ട് ഷട്ടറുകളും ഇന്നലെ തുറന്നു. നേരത്തേ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് മഴയ്ക്ക് അൽപം ശമനമുണ്ടായ സാഹചര്യത്തിൽ ഇന്നലെ രാത്രിയോടെ പിൻവലിച്ചു. തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,എറണാകുളം,തൃശ്ശൂർ,മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ഇടിമിന്നൽ ജാഗ്രതാ മുന്നറിയിപ്പും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന അറിയിപ്പും നൽകിയിട്ടുണ്ട്.
മഴക്കെടുതികൾ തുടരുന്ന സാഹചര്യത്തിൽ റവന്യൂ മന്ത്രി കെ.രാജന്റെ ഓഫീസിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളിൽ ജനങ്ങൾക്ക് കൺട്രോൾ റൂമിൽ വിളിച്ച് സഹായം തേടാം. നമ്പർ 8078548538.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |