SignIn
Kerala Kaumudi Online
Tuesday, 19 March 2024 10.53 AM IST

കെ എസ് ആർ ടി സി ബസ് വാങ്ങാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടോ? ഇപ്പോൾ സുവർണാവസരം, ആർക്കും വാങ്ങാം

bus

തിരുവനന്തപുരം: ഉപയോഗശൂന്യമെന്ന് സാങ്കേതിക സമിതി വിലയിരുത്തിയ 10 ജന്റം വോൾവോ ബസുകൾ ആക്രി വിലയ്ക്ക് വിൽക്കാൻ കെ.എസ്.ആർ.ടി.സി തീരുമാനിച്ചു. രണ്ടു വർഷമായി ഓടിക്കാതെ തേവര യാർഡിൽ ഇട്ടിരിക്കുന്ന 28 ബസുകളാണ് സാങ്കേതിക സമിതി പരിശോധിച്ചത്. ഹൈക്കോടതി നിർദേശ പ്രകാരമാണ് നടപടി.
കെ.എസ്.ആർ.ടി.സി എൻജിനിയർമാർ, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, തൃക്കാക്കര മോഡൽ എൻജിനീയറിംഗ് കോളേജിലെ അദ്ധ്യാപകർ എന്നിവരടങ്ങുന്ന സമിതിയാണ് വാഹനങ്ങൾ പരിശോധിച്ചത്.

പൊളിക്കാൻ തീരുമാനിച്ച ബസുകൾ നന്നാക്കണമെങ്കിൽ 45 ലക്ഷം രൂപ വരെ മുടക്കേണ്ടിവരും. മറ്റ് നോൺ എ.സി ബസ്സുകൾ 920 എണ്ണം പൊളിച്ച് വിൽക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. ഇതിൽ 620 ബസ്സുകൾ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എം.എസ്.ടി.സി വഴി ലേലം ചെയ്യും.300 എണ്ണം ഷോപ്പ് ഓൺ വീലാക്കും. സ്‌ക്രാപ്പ് ചെയ്യുന്നതിന് തീരുമാനിച്ച ബസ്സുകളിൽ 300 എണ്ണത്തിന്റെ ലേല നടപടികൾ അന്തിമ ഘട്ടത്തിലുമാണ്. ഇതിൽ 212 എണ്ണം വിറ്റ് പോയിട്ടുണ്ട്.


സ്‌ക്രാപ്പ് ചെയ്ത ബസ്സുകളുടെ എഞ്ചിനും മറ്റും മറ്റ് ബസ്സുകൾക്ക് ഉപയോഗപ്പെടുത്തുന്നുണ്ട്. പാറശാല, ഈഞ്ചക്കൽ, ചടയമംഗലം,ചാത്തന്നൂർ, കായംകുളം, ഇടപ്പാൾ , ചിറ്റൂർ യാർഡുകളിലുള്ള ഉപയോഗ യോഗ്യമായ ബസുകൾ നിരത്തിൽ ഇറക്കിയിട്ടുണ്ട്. സ്‌പെയർ പാർട്സ് ലഭിക്കാത്ത 500 ബസുകൾ ഇനി യാർഡുകളിലുണ്ട്. സ്‌പെയർപാർട്സ് വാങ്ങുന്ന മുറയ്ക്ക് ഇവയും നിരത്തിലിറക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSRTC BUSES FOR SALE, SCARP
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.