ദോഹ: ആഗോള ഭക്ഷ്യ സുരക്ഷ സൂചികയിൽ ഗൾഫ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഖത്തർ. രണ്ടാം സ്ഥാനം കുവൈറ്റിനും മൂന്നാം സ്ഥാനം യു എ ഇയ്ക്കുമാണ്. നാലാം സ്ഥാനം നേടിയത് ഒമാനും. ഇക്കോണമിസ്റ്റ് ഇംപാക്ടാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
ഭക്ഷ്യ സൂചികയുടെ ഗുണനിലവാരത്തിലും സുരക്ഷിതത്വത്തിലും മൂന്നാം സ്ഥാനം നേടിയ ഒമാൻ ഭക്ഷ്യലഭ്യത, സാധാരണക്കാരന് താങ്ങാനാവുന്ന വില, പ്രകൃതി വിഭവങ്ങൾ തുടങ്ങിയ വിഭാഗങ്ങളിലെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.
പ്രകൃതി വിഭവങ്ങളുടെ ലഭ്യതയുടെയും പ്രതിരോധ ശേഷിയുടെയും സൂചികയിൽ ആഗോള തലത്തിൽ നോർവേയും ഫിൻലൻഡുമാണ് ഒന്നാമതുള്ളത്.
113 രാജ്യങ്ങളിലെ ഭക്ഷ്യലഭ്യത, ഗുണനിലവാരം, ഭക്ഷണത്തിന്റെ വില, ഭഷ്യ സുരക്ഷ, ഗുണ നിലവാരം, പ്രകൃതി വിഭവങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് ഭക്ഷ്യസുരക്ഷാ സൂചികക്കായി പരിഗണിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |