കാശ്‌മീർ: ജമ്മുകാശ്‌മീരിലെ കുപ്‌വാര ജില്ലയിലെ താങ്ദാർ മേഖലയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരനെ ഇന്ത്യൻ സേന വെടിവച്ചു കൊന്നു. സൈന്യത്തിന്റെ പതിവുപരിശോധനയിലാണ് നുഴഞ്ഞുകയറ്റം ശ്രദ്ധയിൽപ്പെട്ടത്. രണ്ട് തോക്കുകളും ഗ്രനേഡുകളും പത്ത് പാക്കറ്റ് മയക്കുമരുന്നും പിടിച്ചെടുത്തായി ഇന്ത്യൻ സേനയുടെ ചിനാർ കോർപ്‌സ് അറിയിച്ചു.