SignIn
Kerala Kaumudi Online
Friday, 26 April 2024 2.42 PM IST

ചേർത്തലയിൽ വീണ്ടും ലഹരിമരുന്നുവേട്ട: 11ഗ്രാം എം.ഡി.എം.എയുമായി രണ്ടു പേർപിടിയിൽ

photo

ചേർത്തല:ചേർത്തലയിൽ മയക്കുമരുന്നുമായി രണ്ടു യുവാക്കൾ പിടിയിൽ.ബാംഗ്ലൂരിൽ നിന്നും എത്തിച്ച 11ഗ്രാം എം.ഡി.എം.എയുമായാണ് ഇവർ പിടിയിലായത്.ചേർത്തല വാരണം ചുള്ളവേലി രോഹിത്(അപ്പു-19),എസ്.എൽ.പുരം അഖിൽ ഭവനത്തിൽ അഖിൽ(അപ്പു-20)എന്നിവരെയാണ് ചേർത്തല പൊലീസും ജില്ലാ പൊലീസ് ചീഫിന്റെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സേനയും ചേർന്നു പിടികൂടിയത്.
ബാംഗ്ലൂരിൽ നിന്നും ട്രെയിനിൽ എത്തിച്ചപ്പോഴാണ് ചേർത്തല റെയിൽവേ സ്‌​റ്റേഷൻ പരിസരത്തുവെച്ച് ഇവർ പിടിയിലായത്. ജില്ലയിലെ വിദ്യാർത്ഥികളെ ലക്ഷ്യംവെച്ച് മ​റ്റു സംസ്ഥാനങ്ങളിൽ നിന്നും മയക്കുമരുന്ന് എത്തിക്കുന്നതായി ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച വിവരത്തെ തുടർന്നായിരുന്നു പരിശോധന.ക്രിസ്​റ്റൽ രൂപത്തിലുള്ള മയക്കുമരുന്നാണ് ഇവരിൽ നിന്നും കണ്ടെടുത്തത്.
ഡിവൈ.എസ്.പി എം.കെ.ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരിവിരുദ്ധ സേനയും ചേർത്തല ഡിവൈ.എസ്.പി ടി.ബി.വിജയന്റെയും സ്‌​റ്റേഷൻ ഓഫീസർ വിനോദ്കുമാറിന്റെയും നേതൃത്വത്തിലുള്ള സംഘവും ചേർന്നാണ് ഇവരെ പിടികൂടിയത്.ബാംഗ്ലൂരിൽ നിന്നും ഗ്രാമിന് 1000 രൂപക്കു വാങ്ങി ജില്ലയിൽ 2000 മുതൽ 5000രൂപാവരെ വിലക്കാണ് ഇവർ മയക്കുമരുന്നു വി​റ്റിരുന്നത്.മാസത്തിൽ രണ്ടും മൂന്നും തവണ ഇവർ ബാംഗ്ലൂരിൽനിന്നും മയക്കുമരുന്ന് എത്തിച്ചിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.