SignIn
Kerala Kaumudi Online
Friday, 26 April 2024 6.19 PM IST

എസ്.എഫ്‌.ഐ സംസ്ഥാന സമ്മേളനം 23ന് ആരംഭിക്കും

sfi

മലപ്പുറം : എസ്.എഫ്‌.ഐ 34-ാം സംസ്ഥാന സമ്മേളനം മേയ് 23 മുതൽ 27 വരെ പെരിന്തൽമണ്ണ ഏലംകുളത്ത് നടക്കും. 23ന് പതാക, ദീപശിഖ, കൊടിമര ജാഥകൾ പെരിന്തൽമണ്ണയിൽ സംഗമിക്കും. മഹാരാജാസ് കോളേജിലെ അഭിമന്യു രക്തസാക്ഷി കുടീരത്തിൽ നിന്നാണ് പതാകജാഥയെത്തുക. 24ന് അരലക്ഷം വിദ്യാർത്ഥികൾ അണിനിരക്കുന്ന വിദ്യാർത്ഥി റാലി നടക്കും. വൈകിട്ട് നാലിന് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

25, 26, 27 തീയതികളിൽ ഏലംകുളം ഇ.എം.എസ് സമുച്ചയത്തിലാണ് പ്രതിനിധി സമ്മേളനം. എഴുത്തുകാരനും ശാസ്ത്രജ്ഞനുമായ പ്രൊഫ. രാംപുനിയാനി ഉദ്ഘാടനം ചെയ്യും. 452 പ്രതിനിധികളും 85 സംസ്ഥാനകമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 537 പേർ പങ്കെടുക്കും. 25ന് രാത്രി ഏഴിന് പഴയകാല നേതാക്കളുടെ സംസ്ഥാനതല സംഗമം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. 26ന് വൈകിട്ട് ആറിന് രക്തസാക്ഷി കുടുംബസംഗമം സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലൻ ഉദ്ഘാടനം ചെയ്യും.

വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, എസ്.എഫ്‌.ഐ സംസ്ഥാന സെക്രട്ടറി കെ.എം. സച്ചിൻ ദേവ് എം.എൽ.എ, സ്വാഗതസംഘം കൺവീനർ വി. രമേശൻ, എസ്.എഫ്‌.ഐ സംസ്ഥാന പ്രസിഡന്റ് വി.എ. വിനീഷ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി.പി. രഹ്‌ന സബീന, സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എ. സക്കീർ, ജില്ലാ സെക്രട്ടറി എം. സജാദ് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SFI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.