SignIn
Kerala Kaumudi Online
Thursday, 16 May 2024 12.23 AM IST

ഐ.ഐ.എം കോഴിക്കോട് 75 ലക്ഷം രൂപയുടെ പുസ്തകങ്ങൾ നൽകി

kunnamangalam-news
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് കോഴിക്കോട് സംഘടിപ്പിച്ച പുസ്തക ദാനപരിപാടിയിൽ ഐ.ഐ.എം.കെ ഡയറക്ടർ പ്രൊഫ. ദേബാഷിസ് ചാറ്റർജി പുസതകങ്ങൾ വിതരണം ചെയ്യുന്നു

കുന്ദമംഗലം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് കോഴിക്കോട് (ഐ.ഐ.എം.കെ) സി.എസ്.ആർ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ 30 കോളേജുകളിലേക്ക് 75 ലക്ഷം രൂപയുടെ 15,000 പുസ്തകങ്ങൾ സംഭാവന ചെയ്തു. കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിലെ 30 കോളേജുകളിലേക്കാണ് പുസ്തകങ്ങൾ നൽകിയത്. ഐ‌.ഐ‌.എം‌.കെയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സി‌.എസ്‌.ആർ) സംരംഭത്തിന്റെ ഭാഗമായി സംഘടിപ്പിച്ചതാണ് ഈ പുസ്തക ദാനപരിപാടി.

എല്ലാ കോളേജുകൾക്കും 2.5 ലക്ഷം രൂപയുടെ മൂല്യമുള്ള 500 പുസ്തകങ്ങളാണ് കൈമാറിയിട്ടുള്ളത്. സാമ്പത്തിക ശാസ്ത്രം, മാനേജ്‌മെന്റ്, അക്കൗണ്ടിംഗ്, കൊമേഴ്‌സ്, മാർക്കറ്റിംഗ്, ഓപ്പറേഷൻസ് റിസർച്ച്, ക്വാണ്ടിറ്റേറ്റീവ് മെത്തേഡുകൾ, ഓർഗനൈസേഷണൽ ബിഹേവിയർ, ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ്, ബിസിനസ് എത്തിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി, ലിറ്ററേച്ചർ എന്നിവ ഉൾപ്പെടുന്നവയാണ് പുസ്തകങ്ങൾ. ഐ.ഐ.എം.കെ ഡയറക്ടർ പ്രൊഫ. ദേബാഷിസ് ചാറ്റർജി അദ്ധ്യക്ഷത വഹിച്ചു. ലൈബ്രേറിയൻ അപ്പാസാഹേദ് നായ്ക്കൽ സ്വാഗതം പറഞ്ഞു. പ്രൊഫ. നിസിൽ ജോർജ്ജ്, ഡോ. സാബു കെ തോമസ്, പ്രിൻസിപ്പൽ പ്രൊഫ.രാജലക്ഷ്മി എന്നിവർ പ്രസംഗിച്ചു. ലെഫ്റ്റനന്റ് കേണൽ (റിട്ട.) ജൂലിയസ് ജോർജ് ചടങ്ങിന് നന്ദി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.