കാൻബെറ : വടക്കേ അമേരിക്കൻ, യൂറോപ്യൻ രാജ്യങ്ങൾക്ക് പിന്നാലെ ഓസ്ട്രേലിയയിലും മങ്കിപോക്സ് രോഗം സ്ഥിരീകരിച്ചു. അടുത്തിടെ യു.കെയിൽ പോയി തിരിച്ചെത്തിയ മെൽബൺ സ്വദേശിയ്ക്കാണ് വൈറസ് ബാധ. സിഡ്നിയിൽ വൈറസ് ബാധ സംശയിക്കുന്ന ഒരു കേസ് നിരീക്ഷണത്തിലാണെന്ന് ന്യൂസൗത്ത് വെയ്ൽസ് സ്റ്റേറ്റ് ഹെൽത്ത് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്. കഴിഞ്ഞ ദിവസം യു.എസിലും മങ്കിപോക്സ് സ്ഥിരീകരിച്ചിരുന്നു. മേയ് ആദ്യം മുതൽ കാനഡയിൽ മങ്കിപോക്സ് എന്ന് സംശയിക്കുന്ന 17 കേസുകളും സ്പെയ്നിലും പോർച്ചുഗലിലുമായി 40ലേറെ കേസുകളും ബ്രിട്ടണിൽ 9 കേസുകളും കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |