ബാങ്കോക്ക്: ലോക ഒന്നാം റാങ്കുകാരി ജപ്പാന്റെ അകേൻ യാമഗുച്ചിയെ ക്വാർട്ടറിൽ വീഴ്ത്തി ഇന്ത്യൻ സൂപ്പർ താരം പി.വി സിന്ധു തായ്ലൻഡ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിന്റെ സെമി ഫൈനലിൽ കടന്നു. മൂന്ന്ഗെയിം നീണ്ട വാശിയേറിയ പോരാട്ടത്തിൽ 21-15, 20-22, 21-13നാണ് സിന്ധുവിന്റെ വിജയം. മത്സരം 51 മിനിട്ട് നീണ്ടു.കഴിഞ്ഞയിടെ നടന്ന ഏഷ്യൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ യാമഗുച്ചിയോടേറ്റ തോൽവിക്ക് പകരം വീട്ടൽ കൂടിയായി രണ്ട്തവണ ഒളിമ്പിക് മെഡൽ സ്വന്തമാക്കിയിട്ടുള്ള സിന്ധുവിന് ഈ വിജയം. ഒളിമ്പിക് ചാമ്പ്യൻ ചൈനയുടെ ചെൻ യു ഫെയ് ആണ് ഇന്ന് നടക്കുന്ന സെമിയിൽ സിന്ധുവിന്റെ എതിരാളി. രണ്ട് തവണ തായ്ലൻഡ് ഓപ്പണിൽ ചാമ്പ്യനായിട്ടുള്ള സിന്ധു നേരത്തേ കൊറിയയുടെ സിം യു യിന്നിനെ കീഴടക്കിയാണ് ക്വാർട്ടർ ഉറപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |