പതിവ് പോലെ മോഹൻലാലിന്റെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ. മുംബയിലാണ് ഇക്കുറി മോഹൻലാൽ ജന്മദിനം ആഘോഷിക്കുന്നത്. പ്രിയ നടന്റെ ജന്മനാളിൽ മന്ത്രി വി ശിവൻകുട്ടി ആശംസ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലെ കുറിപ്പിൽ ശിവൻകുട്ടി മന്ത്രികുപ്പായത്തിൽ നിന്നും ഒരു ആരാധകനായി മാറിയാണ് കുറിപ്പ് എഴുതിയത്. വയസിന് ഇളയതാണ് മോഹൻലാൽ, എങ്കിലും മലയാളികൾ വിളിക്കുന്നത് വിളിക്കട്ടെ, ലാലേട്ടാ.. സന്തോഷ ജന്മദിനം എന്നാണ് അദ്ദേഹം ആശംസ കുറിപ്പിൽ എഴുതിയത്.
ആഘോഷമാക്കി ആരാധകർ
സർക്കാരിന്റെ 'മൃതസഞ്ജീവനി' പദ്ധതിയുമായി സഹകരിച്ച് സംസ്ഥാനത്തൊട്ടാകെ മോഹൻലാലിന്റെ ആരാധകർ ഇന്ന് അവയവദാന സമ്മതപത്രം നൽകും. ഫാൻസ് അസോസിയേഷന്റെ വിവിധ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ അനാഥാലയങ്ങളിലും മഹിളാ മന്ദിരങ്ങളിലും പിറന്നാൾ സദ്യയൊരുക്കും. തിരുവനന്തപുരത്ത് ട്രാൻസ്പോർട്ട് എംപ്ലോയീസ് ഹാളിൽ നടക്കുന്ന ആഘോഷ പരിപാടി വൈകിട്ട് മൂന്നിന് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. 100 വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം തുടങ്ങിയവ ഉണ്ടായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |