തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് മാലദ്വീപിലേക്ക് ആഴ്ചയിൽ അഞ്ച് സർവീസുകൾ. മാലദ്വീപിലെ ഹാനിമാധുവിലേക്ക് മാൽഡീവിയൻ എയർലൈൻസിന്റെ സർവീസ് പുനരാരംഭിച്ചു.
ഇതോടെ 29മുതൽ ദ്വീപിലേക്ക് ആഴ്ചയിൽ 5 സർവീസാകും. നിലവിൽ ഹാനിമാധുവിലേക്ക് ആഴ്ചയിൽ രണ്ടു സർവീസാണുള്ളത്. ഞായർ, വ്യാഴം ദിവസങ്ങളിൽ പുലർച്ചെ 2.40ന് തിരുവനന്തപുരത്ത് എത്തുന്ന വിമാനം 3. 40ന് തിരിച്ചുപോകും.
മാലദ്വീപിലേക്ക് നിലവിൽ തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ്. ബുധൻ, ഞായർ ദിവസങ്ങളിലാണ് പുതിയ സർവീസ് തുടങ്ങുന്നത്. വൈകിട്ട് 4.15ന് എത്തുന്ന വിമാനം 5.15ന് തിരിച്ചുപോകും.
മാലദ്വീപിൽ നിന്ന് ചികിത്സാർത്ഥം കേരളത്തിൽ എത്തുന്നവർക്കു പുറമേ കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്ന് മാലദ്വീപിൽ ജോലി ചെയ്യുന്നവർക്കും വിനോദസഞ്ചാരികൾക്കും സർവീസ് പ്രയോജനപ്പെടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |