കായംകുളം : വൈദ്യുതിബന്ധം വിഛേദിച്ചതിന് കെ.എസ്.ഇ.ബി ഓഫീസിൽ കയറി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ സി.പി.എം എരുവ ലോക്കൽ കമ്മിറ്റി അംഗം ആർ.ഹരികുമാറിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.
രണ്ട് ദിവസം മുമ്പായിരുന്നു സംഭവം. വാർഡിലെ പാർട്ടി പ്രവർത്തകനായ ബാബുവിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ, ബിൽ കുടിശിക വന്നതിനെ തുടർന്ന് വിഛേദിച്ചിരുന്നു. ഇതിൽ പ്രകോപിതനായ ഹരികുമാർ എരുവയിലുള്ള കെ.എസ്.ഇ.ബി വെസ്റ്റ് ഓഫീസിലെത്തുകയും സി.ഐ.ടി.യു യൂണിയനിൽപ്പെട്ട ഷാജഹാൻ എന്ന് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുമെന്ന് ഭീഷണി മുഴ
ക്കുകയും ചെയ്യുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയും ഉദ്യോഗസ്ഥർ പൊലീസിൽ പരാതി നൽകുകയും ചെയ്തതിനെ തുടർന്നാണ് പാർട്ടി നടപടിയെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |