തിരുവനന്തപുരം:വിലക്കയറ്റം കണക്കിലെടുത്ത് സഹകരണപെൻഷൻകാർക്ക് 25ശതമാനം ഇടക്കാലാശ്വാസം അനുവദിക്കണമെന്ന് കേരള പ്രൈമറി കോ-ഒാപറേറ്റീവ് സർവ്വീസ് പെൻഷണേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.കമ്മിറ്റിയോഗത്തിൽ പ്രസിഡന്റ് ബി.കെ.തിരുവോത്ത് അദ്ധ്യക്ഷത വഹിച്ചു.ജനറൽസെക്രട്ടറി എൻ.സ്വാമിനാഥൻ,ഭാരവാഹികളായ പി.ഭാസ്ക്കരൻനായർ,കെ.ഗോവിന്ദൻ,വി.പ്രഭാകരൻ,എം.കെ.ജോർജ്ജ്,കൃഷ്ണൻവടകര,എം.ആർ.സനിൽകുമാർ,എസ്.വേലായുധൻപിള്ള,കൊപ്പൽപ്രഭാകരൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |