പാരീസ് : യുക്രെയിൻ അധിനിവേശത്തിനിടെ സ്ത്രീകൾക്ക് നേരെ റഷ്യൻ സൈന്യം നടത്തുന്ന ലൈംഗിക അതിക്രമങ്ങൾക്കെതിരെ കാൻ ഫിലിംഫെസ്റ്റിവൽ വേദിയിൽ അർദ്ധ നഗ്നയായി എത്തി പ്രതിഷേധിച്ച് യുവതി.
ശരീരത്തിൽ യുക്രെയിൻ പതാകയുടെ നിറത്തിലെ പെയിന്റും ' ഞങ്ങളെ ബലാത്സംഗം ചെയ്യുന്നത് അവസാനിപ്പിക്കുക " എന്ന വാക്യവുമെഴുതി അടിവസ്ത്രം മാത്രം ധരിച്ച് യുവതി വേദിയിലേക്ക് ഓടിക്കയറി.
ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ ശ്രമിച്ച യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥർ ചേർന്ന് റെഡ് കാർപറ്റിൽ നിന്ന് നീക്കി. അപ്രതീക്ഷിത പ്രതിഷേധത്തിനിടെ കാനിലെ പരേഡ് അല്പസമയം തടസപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |