ജിദ്ദ: കൊവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ ഇന്ത്യയടക്കമുള്ള 16 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് പൗരന്മാർക്ക് വിലക്കേർപ്പെടുത്തി സൗദി അറേബ്യ. ഇന്ത്യയെ കൂടാതെ ലെബനൻ, സിറിയ, തുർക്കി, ഇറാൻ, അഫ്ഗാനിസ്ഥാൻ, യമൻ, സൊമാലിയ, എതോപ്യ, കോംഗൊ, ലിബിയ, ഇന്തൊനേഷ്യ, വിയറ്റ്നാം, അർമേനിയ, ബെലറൂസ്, വെനസ്വേല എന്നീ രാജ്യങ്ങൾക്കും വിലക്ക് ബാധകമാണ്.
അതേസമയം, മങ്കിപോക്സ് ഇതുവരെ സൗദിയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കേസുകൾ നിരീക്ഷിച്ചു വരുന്നുണ്ടെന്നും മങ്കിപോക്സിനെ നേരിടാൻ രാജ്യം തയ്യാറാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |