മോസ്കോ: പുട്ടിന്റെ മകളും സെലൻസ്കിയും തമ്മിലുള്ള രഹസ്യബന്ധമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. ഏതാണ്ട് 50 തവണയാണ് പുട്ടിന്റെ മകൾ കാതറിന ടികനോവ മ്യൂണിക്കിലേക്ക് സെലൻസ്കിയെ കാണാനായി പറന്നത്. യുക്രെയിൻ പ്രസിഡന്റ് വ്ളോദിമർ സെലൻസ്കിയാണ് നായകനെന്ന് കരുതിയെങ്കിൽ തെറ്റി. ഈ കക്ഷി അതല്ല.
മ്യൂണിക്കിലെ അറിയപ്പെടുന്ന ബാലേ നർത്തകനായ ഇഗോർ സെലൻസ്കിയാണ് പുട്ടിന്റെ മകളുടെ കാമുകൻ. 2018- 19 കാലഘട്ടത്തിലാണ് കാതറിൻ സെലൻസ്കിയെ കാണാൻ ഏറ്റവുമധികം തവണ യാത്ര ചെയ്തിരിക്കുന്നതെങ്കിലും വിഷയം ചർച്ചയാകുന്നത് ഇപ്പോഴാണെന്ന് മാത്രം.
പുട്ടിന്റെ അടുത്ത സുഹൃത്തായ നിക്കോളായ് ഷാമലോവിന്റെ ഇളയമകൻ കീറിൽ ഷാമലോവിനെയാണ് കാതറിന വിവാഹം ചെയ്തിരിക്കുന്നത്. 2013ൽ കെങ്കേമമായിട്ടായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്.
സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും സെലൻസ്കിയുമായുള്ള ബന്ധത്തിൽ കാതറിനയ്ക്ക് ഒരു കുട്ടിയുള്ളതായും റിപ്പോർട്ടുകളുണ്ട്. യുക്രെയിനുമായുള്ള യുദ്ധസമയത്ത് കാതറിന നിരന്തരമായി യൂറോപ്പ് സന്ദർശിച്ചിരുന്നത് മാദ്ധ്യമങ്ങളിൽ വാർത്തയായിരുന്നു.
റഷ്യൻ സർക്കാരിന്റെ ചാർട്ടേഡ് വിമാനങ്ങളിലായിരുന്നു കാതറിന്റെ യാത്രകൾ അധികവും. കൂട്ടിന് അംഗരക്ഷരുമുണ്ടാകും. മോസ്കോയിൽ നിന്നും മ്യൂണിക്കിലേക്ക് പറക്കുന്ന ചാർട്ടേഡ് വിമാനങ്ങളുടെ യാത്രാവിവരങ്ങൾ ശേഖരിച്ചതിൽ നിന്നുമാണ് സംഗതി പുറത്തറിയുന്നത്. യൂറോപ്യൻ മാദ്ധ്യമങ്ങളിൽ ഇപ്പോഴും ഇത് ചൂടുള്ള വാർത്തയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |