ആലപ്പുഴ: തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര സർക്കാർ നടപടികൾ അവസാനിപ്പിക്കുക, നിത്യോപയോഗ സാധനങ്ങളുടെ അമിതമായ വില വർദ്ധന തടയുക, തൊഴിലുറപ്പ് പദ്ധതിയ്ക്ക് മതിയായ ഫണ്ട് നീക്കിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ മാരാരിക്കുളം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൻ കലവൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ മാർച്ചും ധർണയും നടത്തി. സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്തു. മഞ്ജു രതികുമാർ അദ്ധ്യക്ഷത വഹിച്ചു. പി.പി.സംഗീത, പി.രഘുനാഥ്, എം.എസ്.സന്തോഷ്, സ്വപ്ന ഷാബു, ജി.ബിജുമോൻ, ജി.ലളിത എന്നിവർ സംസാരിച്ചു. ഡി.ഷാജി സ്വാഗതവും ഷീജ പ്രദീപ് നന്ദിയും പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |