പോൺ സ്റ്റാറുകളുടെ തുറന്നുപറച്ചിലുകളും അവരുടെ ജീവിതവുമൊക്കെ മിക്കപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ എൺപത്തിമൂന്നാം വയസിൽ പോൺ സ്റ്റാറായി മാറിയ മുൻ പുരോഹിതന്റെ വാക്കുകളാണ് നവമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. 'ഇത് ഒരു പാർട്ടി പോലെയാണ്' എന്നാണ് വിരമിച്ച പാസ്റ്റർ നോം സെൽഫ് പറയുന്നത്.
പോൺ സ്റ്റാറാകാൻ വേണ്ടിയാണ് സഭയിലെ പ്രസംഗം അവസാനിപ്പിച്ചതെന്ന് നോം പറയുന്നു. കരിയർ മാറിയിട്ട് അഞ്ച് വർഷമായി. പുതിയ ജോലി യഥാർത്ഥത്തിൽ ആളുകളെ ദൈവത്തോട് അടുപ്പിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ജീവിതത്തിന്റെ ഭൂരിഭാഗവും പള്ളിയിൽ വിശ്വാസികളെ സേവിക്കുന്നതിനായി ചെലവഴിച്ചു. മുപ്പത് വർഷത്തോളം ഒരു സ്ത്രീയുമായി ദാമ്പത്യ ജീവിതം നയിച്ചിരുന്നു. അതിനിടയിലാണ് സ്വവർഗാനുരാഗിയാണെന്ന് തിരിച്ചറിഞ്ഞത്. ഇക്കാര്യം പുറംലോകത്തെ അറിയിക്കാനും, പോൺ സിനിമകളിലൂടെ ലൈംഗികത പ്രകടിപ്പിക്കാനും അദ്ദേഹത്തിന് 20 വർഷം കൂടി വേണ്ടി വന്നു.
2017ലാണ് നോം പോൺ സിനിമയിൽ അരങ്ങേറ്റം കുറിച്ചതെന്ന് ചാനൽ 5ന്റെ 2019 ലെ ഒരു ഡോക്യുമെന്ററിയിൽ പറയുന്നു. 'ഇത് ഏതാണ്ട് ഒരു പാർട്ടി നടത്തുന്നതുപോലെയാണ്, പോൺ സിനിമ ചെയ്യുന്ന ഈ രീതിയെ ഞാൻ അഭിനന്ദിക്കുന്നു. വളരെ ആനന്ദകരമാണ്. സെക്സിനെ നെഗറ്റീവ് ആയി കാണുന്നത് സമൂഹം എന്ന് മാറ്റുന്നോ അതുവരെ പോൺ മൂവികളിൽ അഭിനയിക്കാൻ ആഗ്രഹിക്കുന്നു. 'ലൈംഗിക സന്തോഷം' ആസ്വദിക്കാൻ ആളുകൾക്ക് അവകാശമുണ്ട്.'-അദ്ദേഹം പറഞ്ഞു.