SignIn
Kerala Kaumudi Online
Saturday, 27 April 2024 1.20 AM IST

അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും കാലവര്‍ഷം വ്യാപിക്കുന്നു; കേരള -ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് നിരോധനം

rain

തിരുവനന്തപുരം: അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും കാലവർഷം വ്യാപിക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍, തെക്ക് കിഴക്കന്‍ അറബിക്കടലിന്റെ കൂടുതല്‍ മേഖലകള്‍, മാലിദ്വീപ് കോമറിന്‍ മേഖല, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നീ പ്രദേശങ്ങളിലേക്കാണ് കാലവര്‍ഷം വ്യാപിക്കുന്നത്.

അടുത്ത 48 മണിക്കൂറിനുള്ളിൽ തെക്കന്‍ അറബിക്കടല്‍, മാലിദ്വീപ്, സമീപത്തുള്ള ലക്ഷദ്വീപ് മേഖല എന്നിവിടങ്ങളില്‍ കാലവര്‍ഷം എത്തിച്ചേരാൻ സാദ്ധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കാലവര്‍ഷം കേരളത്തിലേക്ക് എത്തുന്നത് നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും അറിയിപ്പില്‍ പറയുന്നു.

അതേസമയം, കേരള - ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനം നിരോധിച്ചു. ഇന്നും നാളെയും കേരള - ലക്ഷദ്വീപ് തീരങ്ങളിലും കേരള തീരത്തും അതിനോട് ചേർന്ന കന്യാകുമാരി തീരം, തെക്ക് തമിഴ്‌നാട് തീരം എന്നിവിടങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതിന് പിന്നാലെയാണ് നിരോധനം.
തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ.നവ്ജ്യോത് ഖോസയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEAVY, RAIN, KERALA, TROLLING, RESTRICTED
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.