SignIn
Kerala Kaumudi Online
Friday, 26 April 2024 12.49 PM IST

നാട്ടിലെത്തുന്നതുവരെ അറസ്‌റ്റില്ല, വിജയ് ബാബുവിന് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി

vijay-babu

കൊച്ചി: നാട്ടിൽ എത്തുന്നതുവരെ വിജയ് ബാബുവിന് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി. ഈ മാസം 30ന് കേരളത്തിലെത്തുമെന്ന് വിജയ് ബാബുവിന്റെ അഭിഭാഷകൻ അറിയച്ചിതിനെ തുടർന്നാണ് ഇടക്കാല ജാമ്യം അനുവദിക്കുന്നുവെന്ന് കോടതി വാക്കാൽ പരാമർശിച്ചത്. എപ്പോൾ രേഖകളെല്ലാം വിജയ് ബാബു നേരിട്ട് ഹാജരാക്കുന്നുവോ, അപ്പോൾ മുൻകൂർ ജാമ്യം അനുവദിക്കാമെന്നാണ് കോടതി പറഞ്ഞത്. ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങിയേക്കും.

ജോർജിയയിലായിരുന്ന വിജയ് ബാബു രണ്ടുദിവസം മുമ്പ് ദുബായിൽ മടങ്ങിയെത്തിയിരുന്നു. ഇവിടെ നിന്നാണ് ഇയാൾ നാട്ടിലേക്ക് മടങ്ങുക. ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനടിക്കറ്റിന്റെ കോപ്പി വിജയ് ബാബുവിന്റെ അഭിഭാഷകൻ ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

ഈ മാസം 19 ന് പൊലീസിന് മുന്നിൽ ഹാജരാകുമെന്നായിരുന്നു വിജയ് ബാബു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് ജാമ്യം ലഭിക്കുന്നവരെ വിദേശത്ത് തുടരാനായിരുന്നു വിജയ് ബാബുവിന്റെ ശ്രമം. എന്നാൽ ആ ശ്രമം കോടതിയുടെ ഇടപെടൽ മൂലം നടന്നില്ല.

ആദ്യം കോടതിയുടെ അധികാര പരിധിയിൽ വരട്ടെയെന്നും എന്നിട്ട് ജാമ്യപേക്ഷ പരിഗണിക്കാമെന്നുമാണ് ജസ്റ്റിസ് പി ഗോപിനാഥ് അറിയിച്ചത്. ഒളിവിലായിരുന്ന വിജയ് ബാബുവിന്റെ പാസ്‌പോർട്ടും റദ്ദാക്കിയിരുന്നു. പിന്നാലെയാണ് വിജയ് ബാബു നാട്ടിലേക്ക് വരാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചേർന്നത്. എംബസിയുടെ പ്രത്യേക അനുമതിയോടെയാണ് മടക്കം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, VIJAYBABU, BAIL, ACTRESS CASE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.