SignIn
Kerala Kaumudi Online
Saturday, 27 April 2024 9.09 AM IST

ബംഗാൾ മോഡൽ; സർവകലാശാല ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റി, ഇനി മുഖ്യമന്ത്രി ചാൻസലറാകും

mamatha-banarjee-

കൊൽക്കത്ത: പശ്ചിമബം​ഗാളിൽ സർവകലാശാല ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാൻ തീരുമാനം. പകരം മുഖ്യമന്ത്രിയെ ചാൻസലറാക്കാൻ ബംഗാൾ മന്ത്രിസഭ തീരുമാനിച്ചു.

മുഖ്യമന്ത്രി മമത ബാനർജിയും ഗവർണർ ജഗ്ദീപ് ധൻഖറും തമ്മിലുള്ള ഭിന്നത നേരത്തേ തന്നെ രൂക്ഷമായിരുന്നു. ഇതിന്റെ ഭാഗമായി ഗവർണർക്കെതിരെ തടയിടാനുള്ള ശ്രമം സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. സർക്കാർ നേരത്തേ തന്നെ എടുത്ത ഈ തീരുമാനത്തിന് ഇന്ന് നിയമസഭ അംഗീകാരം നൽകുകയായിരുന്നു. മറ്റ് സംസ്ഥാനങ്ങളിലും ഇങ്ങനെയൊരു നീക്കമുണ്ടെന്നാണ് യോഗത്തിന് ശേഷം പശ്ചിമ ബംഗാൾ മന്ത്രിമാർ പറഞ്ഞത്. ഇത് സംബന്ധിച്ച മറ്റ് വിശദമായ വിവരങ്ങളൊന്നും മന്ത്രിസഭ പുറത്തുവിട്ടിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, WEST BENGAL, GOVERNOR, VICE CHANCELLOR, BENGAL UNIVERSITY, CHIEF MINISTER AS VICE CHANCELLOR
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.