SignIn
Kerala Kaumudi Online
Friday, 26 April 2024 4.24 PM IST

മുന്ദ്ര തുറമുഖത്ത് വീണ്ടും വൻ ലഹരിമരുന്ന് വേട്ട,​ പിടികൂടിയത് 500 കോടിയുടെ കൊക്കെയ്ൻ,​ ഒരു വർഷത്തിനിടെ ഗുജറാത്ത് തീരത്ത് നിന്ന് പിടിച്ചെടുത്തത് 25000 കോടി രൂപയുടെ ലഹരിമരുന്ന്

kk

അഹമ്മദാബാദ്: ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് വീണ്ടും വൻലഹരിമരുന്ന് വേട്ട. വിദേശത്ത് നിന്ന് കണ്ടെയ്‌നറിൽ കടത്തിയ 56 കിലോ കൊക്കെയ്‌ൻ ആണ് ഡയറക്‌ടറേറ്റ് ഒഫ് റവന്യു ഇന്ളലിജൻസ് പിടിച്ചെടുത്തത്. വിപണിയിൽ 500 കോടിയിലധികം രൂപ ഇതിന് വിലവരുമെന്നാണ് നിഗമനം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കണ്ടെയ്‌നറിൽ ഇറക്കുമതി ചെയ്ത മറ്റു സാധനങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കെയ്‌ൻ സൂക്ഷിച്ചിരുന്നത്.

കഴിഞ്ഞ മാസം 1300 കോടി രൂപ.യുടെ ഹെറോയിൻ ഡി.ആ‍ർ.ഐ കണ്ട്‌ല തുറമുഖത്ത് നിന്ന് പിടികൂടിയിരുന്നു,​ സെപ്‌തംബറിൽ മുന്ദ്ര തുറമുഖത്ത് വച്ച് അഫ്‌ഗാനിൽ നിന്നും കടത്തിയ 3000 കിലോ മയക്കുമരുന്ന് പിടികൂടിയിരുന്നു. അന്താരാഷ്ട്ര വിപണിയിൽ ഇതിന് 21000 കോടി വിലവരുമെന്നാണ് കണക്കുകൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, GUKARAT, MUNDRA PORT, COCAINE SEIZED
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.