SignIn
Kerala Kaumudi Online
Thursday, 19 September 2024 10.31 AM IST

സ്‌കൂൾ തുറക്കൽ: 45,881 കുട്ടികൾക്ക് വാക്‌സിൻ

Increase Font Size Decrease Font Size Print Page

v

തിരുവനന്തപുരം: സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി 12 വയസ് മുതലുള്ള കുട്ടികൾക്ക് കൊവിഡ് വാക്‌സിനേഷൻ തുടരുന്നു. ഇന്നലെ 45,881 കുട്ടികൾ വാക്‌സിൻ സ്വീകരിച്ചതായി മന്ത്രി വീണാ ജോർജ് പറഞ്ഞു.

15 - 17 പ്രായമുള്ള 11,554 കുട്ടികളും 12 - 14 പ്രായമുള്ള 34,327 കുട്ടികളും വാക്‌സിൻ സ്വീകരിച്ചു. 15 - 17 പ്രായക്കാരായ 5,054 കുട്ടികൾ ആദ്യ ഡോസും 6,500 കുട്ടികൾ രണ്ടാം ഡോസും സ്വീകരിച്ചു. 12 -14 പ്രായമുള്ള 27,486 കുട്ടികൾ ആദ്യ ഡോസും 6,841 കുട്ടികൾ രണ്ടാം ഡോസും സ്വീകരിച്ചു. 12 കഴിഞ്ഞവർക്കായി 699 വാക്‌സിനേഷൻ കേന്ദ്രങ്ങളും 15 കഴിഞ്ഞവർക്കായി 301 കേന്ദ്രങ്ങളും 18 കഴിഞ്ഞവർക്കായി 263 കേന്ദ്രങ്ങളും അടക്കം ആകെ 1263 വാക്‌സിനേഷൻ കേന്ദ്രങ്ങളാണ് ഇന്നലെ പ്രവർത്തിച്ചത്. 15 - 17 പ്രായമുള്ള 82 % കുട്ടികൾക്ക് ആദ്യ ഡോസും 53 % കുട്ടികൾക്ക് രണ്ടാം ഡോസും നൽകി. 12 - 14 പ്രായമുള്ള 44 %കുട്ടികൾക്ക് ആദ്യ ഡോസും 12% പേർക്ക് രണ്ടാം ഡോസും നൽകി. വാക്‌സിനേഷൻ നാളെയും തുടരും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: COVID VACCINE FOR KIDS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.