SignIn
Kerala Kaumudi Online
Thursday, 19 September 2024 9.16 PM IST

നിയമസഭയിൽ കെ കെ രമ വിതുമ്പികൊണ്ട് സീറ്റിലേക്ക് പോയി, പലരും ഓടിയെത്തി കാര്യം തിരക്കിയെങ്കിലും അവർ പറഞ്ഞില്ല

Increase Font Size Decrease Font Size Print Page

kk-rema

തിരുവനന്തപുരം: എല്ലാം അറിയുന്നുണ്ട്, നീ ഞങ്ങളുടെ കുട്ടിയാണ്. കുടുംബാംഗം... ചേർത്ത് പിടിച്ച് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി ഇത്രയും പറഞ്ഞപ്പോൾ തന്നെ ടി.പി. ചന്ദ്രശേഖരന്റെ ഭാര്യയും എം.എൽ.എയുമായ കെ.കെ. രമ പൊട്ടിക്കരഞ്ഞുപോയി. നിറകണ്ണുകളുമായി സുഭാഷണി അലി ചുംബിച്ച് ആശ്വസിപ്പിച്ചപ്പോഴും രമയുടെ കണ്ണുകളിൽ നനവ് വറ്റാതെ നിന്നു. ഇന്നലെ നിയമസഭാമന്ദിരത്തിൽ നടന്ന ദേശീയ വനിതാ സാമാജികസമ്മേളനത്തിനിടെയായിരുന്നു കണ്ടുനിന്നവരുടെ പോലും കണ്ണുനനയിച്ച രംഗം.

അവർക്കെല്ലാം ഇവിടുത്തെ കാര്യങ്ങളൊക്കെ അറിയാം - കൂടിക്കാഴ്ചയ്ക്ക് ശേഷം കെ.കെ. രമ അത്ഭുതം മറച്ചുവയ്ക്കാതെ പറഞ്ഞു. നിയമസഭയിൽ നമ്മുടെ പാർട്ടിക്കാരുടെ മനോഭാവത്തെക്കുറിച്ചെല്ലാം അവർ ചോദിച്ചു. താൻ കുടുംബാംഗമാണെന്നൊക്കെ പറഞ്ഞത് കേട്ടപ്പോൾ മനസ് വിങ്ങിപ്പോയെന്നും രമ പറയുന്നു.

കൂടിക്കാഴ്ചയ്ക്ക് ശേഷം വിതുമ്പിക്കൊണ്ടാണ് രമ സീറ്റിലേക്ക് മടങ്ങിയത്. പല പ്രതിനിധികളും ഓടിയെത്തി കാര്യം തിരക്കിയെങ്കിലും അവർ ഒന്നും പറഞ്ഞില്ല. ഇതെല്ലാം എങ്ങനെയാണ് വിശദീകരിക്കേണ്ടതെന്ന് അറിയില്ല. ആർജ്ജവമുള്ളവർ ആ പാർട്ടിയിൽ ഇപ്പോഴുമുണ്ട്. മുന്നോട്ട് പോകാൻ ശക്തിനൽകുന്നത് അത്തരക്കാരുടെ പിന്തുണയാണെന്നും രമ കൂട്ടിച്ചേർത്തു. രാജ്യത്തെ സ്ത്രീകൾ ആത്മാഭിമാനത്തിന് വേണ്ടി പോരാടേണ്ട സമയമാണിതെന്ന് പിന്നീട് നടന്ന ചടങ്ങിൽ സുഭാഷിണി അലി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SUBHASHINI ALI, KK REMA, KK REMA AND SUBHASHINI ALI, DESIYA VANITHA SAMAJ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.