തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാദ്ധ്യത. മലയോര മേഖലകളിൽ കൂടുതൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ല.
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ കൊല്ലം, ആലപ്പുഴ, തൃശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാലവർഷം രണ്ട് ദിവസത്തിനുള്ളിൽ കേരളത്തിൽ എത്തിച്ചേരും. കാലവർഷം എത്തിയാലും ആദ്യ ദിവസങ്ങളിൽ അതിശക്തവും വ്യപകവുമായ മഴയ്ക്ക് സാദ്ധ്യത കുറവാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |