SignIn
Kerala Kaumudi Online
Thursday, 19 September 2024 2.54 AM IST

അവതാരകയുടെ ചോദ്യത്തിനുള്ള മറുപടിക്കായി ആലോചനയിൽ മുഴുകി രാഹുൽ; കോൺഗ്രസ്  നേതാവ് പതറിയതിനെതിരെ പരിഹാസം

Increase Font Size Decrease Font Size Print Page
rahul-gandhi

ന്യൂ‌ഡൽഹി: അവതാരകയുടെ ചോദ്യത്തിന് മുന്നിൽ പതറുന്ന രാഹുൽ ഗാന്ധിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലാവുകയാണ്. കോൺഗ്രസ് നേതാവിനെ പരിഹസിച്ചും പിന്തുണച്ചും ഒട്ടേറെ ആളുകൾ എത്തുന്നുണ്ട്. എന്താണ് സംഭവത്തിന് പിന്നിലെ വസ്തുതയെന്ന് പരിശോധിക്കാം.

മെയ് 23-ന് കേംബ്രി‌ഡ‌്ജിൽ നടന്ന 'ഇന്ത്യയ്ക്ക് 75' എന്ന സംവാദ പരിപാടിയിൽ രാഹുൽ ഗാന്ധി സംസാരിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. കേംബ്രിഡ‌്ജിലെ ചരിത്രവിഭാഗം ഫാക്കൽറ്റിയായ ഡോ. ശ്രുതി കപിലയ്ക്ക് നൽകിയ അര മണിക്കൂർ ദെെർഘ്യമുള്ള അഭിമുഖത്തിലെ ഒരു മിനിറ്റുള്ള ക്ലിപ്പാണിത്.

ഇന്ത്യൻ സമൂഹത്തിൽ ഹിംസയും അഹിംസയും സഹവസിക്കുന്നതിനോട് താങ്കൾ പ്രതികരിക്കുന്നത് എങ്ങനെയാണെന്നായിരുന്നു അവതാരകയുടെ ചോദ്യം. പെട്ടെന്നുള്ള പ്രതികരണം രാഹുൽ ഗാന്ധിയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ഉത്തരം പറയുന്നതിനായി രാഹുൽ ഗാന്ധി സമയമെടുക്കുന്നതും ചെറുതായെങ്കിലും പരിഭ്രമിക്കുന്നതും വീഡിയോയിൽ കാണാം. രാഹുൽ ഇത്തരത്തിൽ പതറുന്നത് സ്ഥിരം കാഴ്‌ചയാണെന്ന് ആളുകൾ പരിഹസിച്ചു.

എന്റെ മനസ്സിൽ ആദ്യം വരുന്ന വാക്ക് മാപ്പു നൽകുക എന്നതാണെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. അത് കൃത്യമായ ഒരുത്തരമല്ല എന്നെനിക്കറിയാമെന്നും അദ്ദേഹം പറയുന്നുണ്ട്. പിന്നാലെ വീണ്ടും രാഹുൽ ഗാന്ധി ആലോചിക്കാൻ സമയമെടുക്കുന്നുണ്ട്.

ഇതിനിടെ രാഹുൽ മറുപടി നൽകിയെന്ന് കരുതി കാണികൾ കെെയടിച്ചു. ഞാൻ ഒന്നും പറഞ്ഞിട്ടില്ല. ഞാൻ ചിന്തിക്കുകയാണ് എന്ന് രാഹുൽ ചിരിച്ച് കൊണ്ട് പ്രതികരിച്ചു. താങ്കളെ ബുദ്ധിമുട്ടിക്കാൻ വേണ്ടി ചോദിച്ച ചോദ്യമല്ല എന്ന് അവതാരക രാഹുലിനോട് പറയുന്നതും വീഡിയോയിലുണ്ട്. ഇത് വളരെ പ്രാധാന്യമേറിയ ചോദ്യമാണെന്നും ആരും താങ്കളോട് ഈ ചോദ്യം മുൻപ് ചോദിച്ചിട്ടില്ലേ എന്നും അവതാരക പറയുന്നുണ്ട്. ഇതിന് മറുപടിയായി ആളുകൾ ചോദിച്ചിട്ടുണ്ടെന്നും ആഴമുള്ള മറുപടി നൽകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അതിനു കുറച്ച് സമയം വേണമെന്നും രാഹുൽ പ്രതികരിച്ചു.

രാഹുലിന് കൃത്യമായി ഈ ചോദ്യത്തോട് പ്രതികരിക്കാൻ സാധിച്ചില്ലെന്നാണ് ഒരു വിഭാഗം ആളുകൾ പറയുന്നുണ്ട്. രാഹുൽ തപ്പിത്തടയുന്നത് ഇവർ തെളിവായി ചൂണ്ടിക്കാട്ടുന്നു. രാഹുൽ സമയമെടുത്ത് ചോദ്യത്തോട് പ്രതികരിക്കുന്നുവെന്നാണ് മറുഭാഗം പറയുന്നത്.

അഭിമുഖത്തിലുടനീളം രാഹുൽ വ്യക്തമായി എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയെന്നും ഇവർ പറയുന്നു. അഭിമുഖത്തിന്റെ പൂർണരൂപം പങ്കുവച്ച് കൊണ്ടായിരുന്നു ഇക്കൂട്ടർ രാഹുലിനെ പിന്തുണച്ചത്. കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ഉൾപ്പടെയുള്ളവർ രാഹുലിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, RAHUL, RAHUL GANDHI, RAHUL FLUTTERING, RAHUL VIRAL VIDEO, RAHUL TROLLS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.