ബിബിൻ ജോർജും വിഷ്ണു ഉണ്ണിക്കൃഷ്ണനും ആദ്യമായി സംവിധാനം ചെയ്യുന്ന വെടിക്കെട്ട്' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഒരു പൂരപ്പറമ്പിന്റെ പ്രതിച്ഛായ നൽകുന്ന പോസ്റ്ററിൽ ആനകൾ, മുത്തുകുടകൾ, കൊടിമരങ്ങൾ, ചെണ്ട, കാർണിവൽ, ജയന്റ് വീൽ തുടങ്ങിയവയുടെ പശ്ചാത്തലത്തിൽ കലിപ്പൻ ലുക്കിൽ ബൈക്കിൽ നായകൻമാരിലൊരാളായ വിഷ്ണു ഉണ്ണിക്കൃഷ്ണൻ. മറ്റൊരു നായകൻ ബിബിൻ ജോർജിനെയും നായിക ഐശ്വര്യ അനിൽകുമാറിനെയും പോസ്റ്ററിൽ കാണാം. ഇരുന്നൂറോളം പുതുമുഖ താരങ്ങൾ അണിനിരക്കുന്നുണ്ട്.ചിത്രത്തിന്റെ രചനയും ബിബിനും വിഷ്ണുവും ചേർന്നാണ്. രതീഷ് റാം ഛായാഗ്രഹണം നിർവഹിക്കുന്നു ബാദുഷ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പറിന്റെയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവർ ചേർന്നാണ് നിർമ്മാണം.പി.ആർ.ഒ: പി. ശിവപ്രസാദ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |